SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.33 PM IST

എഫ്‌.സി.ആർ.എ ഭേദഗതിയിൽ ആശങ്ക: മാർ ആൻഡ്രൂസ് താഴത്ത്

Increase Font Size Decrease Font Size Print Page

തൃശൂർ: എഫ്.സി.ആർ.എ നിയമ ഭേദഗതിയെക്കുറിച്ചുള്ള ക്രൈസ്തവരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നടപടി സ്വീകരിക്കണമെന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. നിലവിലുള്ള വിദേശസംഭാവന നിയന്ത്രണ നിയമം ശക്തമായതിനാൽ പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കം സംശയാസ്പദമാണ്. ഇക്കാര്യത്തിൽ ആശങ്കയും വേദനയുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ സംഘടനകളെയും ബാധിക്കും. നിർബന്ധിത മതപരിവർത്തനം എതിർക്കുന്നവരാണ് ക്രൈസ്തവസഭകൾ. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അനുപാതം കുറയുന്നത് ഇതിന് ഉദാഹരണമാണ്. സ്വമേധയാ മതം മാറണമെങ്കിൽ ഭരണഘടന അനുവദിക്കുന്നുണ്ട്. മതപരിവർത്തന നിയമവും ദളിത് മതപരിവർത്തന നിയമവുമെല്ലാം കൊണ്ടുവരുന്നത് മതേതര രാഷ്ട്രത്തിലെ പൗരാവകാശത്തിന് എതിരാണെന്നും മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, NN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.