
2016ൽ പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യഭാഗത്തിന്റെ അതേ ജോണറിൽ തന്നെ ഒരുങ്ങുന്ന ചിത്രം ഉടൻ വരുമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒമർ ലുലു അറിയിച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. രണ്ടാംഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തുവിട്ടിട്ടില്ല.
സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ഹാപ്പി വെഡ്ഡിംഗിലെ പ്രധാന താരങ്ങൾ. മനീഷ് കെ സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും അരുൺ മുരളീധരൻ സംഗീതവും വിമൽ ടി കെ പശ്ചാത്തലസംഗീതവും ഒരുക്കി.
ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. അനു സിത്താരയും പ്രധാനവേഷം അവതരിപ്പിച്ചു. ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. വൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പിന്നീട് ആറ് സിനിമകൾ ചെയ്‌തെങ്കിലും ഒമർ ലുലുവിന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് 'ഹാപ്പി വെഡ്ഡിംഗ്'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
