
റഗുലർ ബിടെക് 2013 സ്‌കീം – എട്ടാം
സെമസ്റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് –
2013 സ്‌കീം (2014 അഡ്മിഷൻ മാത്രം) എട്ടാം സെമസ്റ്റർ മാർച്ച് 2026
മേഴ്സിചാൻസ് പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഒക്ടോബറിലെ
നോട്ടിഫക്കേഷൻ പ്രകാരം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ
ഇക്കണോമിക്സ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എംഎസ്സി മാത്തമാറ്റിക്സ് (2017 സ്‌കീം) മൂന്ന്, നാല് സെമസ്റ്ററുകളിലെ (റെഗുലർ &
സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 27
മുതൽ 30 വരെ നടത്തും.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്സി ബയോ കെമിസ്ട്രി നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ (സി.സി.എസ്.എസ് 2023 അഡ്മിഷൻ) ഫലം വെബ്‌സൈറ്റിൽ.
കിറ്റ്സിൽ എം.ബി.എ അഭിമുഖം ഏപ്രിൽ 6 ന്
എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം ഏപ്രിൽ 6ന് രാവിലെ 10.30 ന് തൈക്കാട് കിറ്റ്സ് ക്യാമ്പസിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെമാറ്റ്/ സിമാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്:www.kittsedu.org, ഫോൺ: 9645176828, 9446529467.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |