ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പ് കൊച്ചിറവെളി ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ അത്തം മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് ഉത്രം മഹോത്സവത്തിൽ രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് നിറപറ സമർപ്പണം ആരംഭം,10.30ന് ഏകാദശ രുദ്രാഭിഷേകം,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സംഗീതഭജന,7.30ന് ദേശതാലപ്പൊലി വരവ്, രാത്രി 8ന് കൈകൊട്ടിക്കളി. 2ന് അത്തം മഹോത്സവം, രാവിലെ 9ന് ഗജരാജൻ വഴുവാടി ശ്രീകണ്ഠന് ഗംഭീര സ്വീകരണം, 10.30ന് 25 കുടം വിശേഷാൽ കലശാഭിഷേകം,വൈകിട്ട് 3ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയിൽ പുല്ലംകുളത്തു നിന്ന് പകൽപ്പൂരം ആരംഭിക്കും. തുടർന്ന് കാഴ്ചശ്രീബലി,വൈകിട്ട് 7.30ന് തിരിപിടുത്തം,തുടർന്ന് കുരുതി.രാത്രി 8ന് ഗാനമേള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |