
അമ്പലപ്പുഴ : ശബരിമല പൈങ്കുനി ഉത്രം ദർശനത്തിന് അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു.തിങ്കളാഴ്ച രാത്രിയിൽ അമ്പലപ്പുഴ ക്ഷേത്ര സന്നിധിയിൽ സമൂഹ പ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ മുഖ്യകാർമ്മികത്വത്തിൽ കെട്ടുനിറച്ചാണ് സംഘം യാത്ര ആരംഭിച്ചത്. ഉത്രത്തോടനുബന്ധിച്ച് അത്താഴപ്പൂജക്ക് അമ്പലപ്പുഴ സംഘത്തിൻ്റെ മഹാനിവേദ്യം നടക്കും. എള്ള് പായസം ദേവന് നിവേദിക്കും. ആറാട്ടിനൊപ്പം ഇന്ന് രാവിലെ സംഘം മല ഇറങ്ങും. കരപ്പെരിയോൻ മാരായ പി. സദാശിവൻ പിള്ള, കെ.ചന്തു, ആർ.ഗോപകുമാർ, കെ.ചന്ദ്രകുമാർ, ആർ. മധു എന്നിവർ കെട്ടുനിറക്കലിന് സഹകാർമ്മികരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |