തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ടെക്കികളുടെയും ഉദ്യോഗസ്ഥരുടേയും സമഗ്ര പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും ടെക്‌നോപാർക്കും സംയുക്തമായി 'യുവർ വോട്ട് മാറ്റേഴ്സ്' എന്ന പേരിൽ ടെക്‌നോപാർക്കിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ടെക്‌നോപാർക്ക് സിഇഒ സന്ദീപ് കുമാർ, അസിസ്റ്റന്റ് കളക്ടർ ഡോ. ശിവശക്തിവേൽ.സി, ടെക്‌നോപാർക്ക് സിടിഒ മാധവൻ പ്രവീൺ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ & ഇൻഡസ്ട്രിയൽ റിലേഷൻസ്) അഭിലാഷ് ഡി.എസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് & കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ, പാർക്ക് സെന്റർ ഉദ്യോഗസ്ഥർ, എസ്വിഇഇപി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |