SignIn
Kerala Kaumudi Online
Saturday, 25 April 2026 8.44 AM IST

മികച്ച സുരക്ഷയിൽ ടാറ്റയെക്കാൾ ഒരു പൊടിക്ക് മുന്നിൽ, ഈ കൊറിയൻ കമ്പനിയുടെ കാർ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്‌ടപ്പെട്ടു

Increase Font Size Decrease Font Size Print Page
crash-test

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും പുതിയ ഇഷ്‌ടതാരങ്ങളാണ് എസ്‌യുവികൾ. മഹീന്ദ്ര സ്‌കോർപിയോ ക്‌ളാസിക്കും താറും ടാറ്റയുടെ പുതുപുത്തൻ സിയറയും ടൊയോട്ടയുടെ‌ ഫോർച്യൂണറും കിയ സെൽറ്റോസുമെല്ലാം നമ്മുടെ പ്രിയപ്പെട്ട എസ്‌യുവികളാണ്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ കിയ സെൽറ്റോസും ടാറ്റ സഫാരിയും ഭാരത് എൻസിഎപി സുരക്ഷാ ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. മുതി‌ർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷയിൽ ഇരുവാഹനങ്ങളും ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി.

അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ (എഒപി) 32ൽ 31.70 എന്ന വമ്പൻ സ്‌കോറാണ് കിയ സെൽറ്റോസ് നേടിയത്. ഇക്കാര്യത്തിൽ ടാറ്റ സിയറയ്‌ക്ക് 31.14 ആണ് ലഭിച്ചത്. ചൈൽഡ് ഒക്യപന്റ് പ്രൊട്ടക്ഷനിലാകട്ടെ സെൽറ്റോസിന് 49ൽ 45 പോയിന്റാണ്. സിയറയ്‌ക്ക് 44.73 ആണ്. ഇക്കാര്യങ്ങളിൽ സെൽറ്റോസ് മുന്നിലാണെന്ന് അർത്ഥം. അഡൾട്ട് സേഫ്റ്റി റേറ്റിംഗിൽ മുൻവശത്തെ ഉറപ്പ് പരിശോധിക്കുന്ന ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോമബിൾ ബാരിയർ ടെസ്റ്റിൽ സെൽറ്റോസ് മികവ് പുലർത്തി. സെൽറ്റോസ് ഡ്രൈവറുടെ സുരക്ഷയിൽ കാര്യമായ ഉറപ്പ് നൽകുന്നു. ഡ്രൈവറുടെ കാലിന്റെ സുരക്ഷ പര്യാപ്‌തം എന്ന തരത്തിലാണ്. സിയറയിൽ ഡ്രൈവറുടെ നെഞ്ചിൽ സംരക്ഷണത്തിൽ നേരിയ കുറവുണ്ട്. എന്നാൽ ഈ രണ്ട് കാറുകളും പൊതുവിൽ‌ മികച്ച സുരക്ഷ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

bharat-ncap-test

വശങ്ങളിലെ സുരക്ഷയിൽ ഇരു എസ്‌യുവികളും മികവ് പുല‌ർത്തി. ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ സിആർഎസ് ഇൻസ്റ്റലേഷനിൽ 12ൽ 12ഉം വാഹന വിലയിരുത്തലിൽ 13ൽ ഒൻപത് പോയിന്റും നേടി. ഡൈനാമിക് ടെസ്റ്റിൽ സെൽട്ടോസ് 24ൽ 24ഉം നേടി. സിയറയാകട്ടെ 23.73 ആണ് നേടിയത്.

സുരക്ഷാ ഫീച്ചറിൽ ഇരുകാറുകളും ഒരു കോംപ്രമൈസിനും തയ്യാറല്ല. ആറ് എയർ ബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി സഹായം, 360 ഡിഗ്രി ക്യാമറ, ഇരുവശത്തും പാർക്കിംഗ് സെൻസറുകൾ, ടിപിഎംഎസ്, ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റന്റ് എന്നിങ്ങനെയുള്ളവ ഉണ്ട്. ഇരുവാഹനങ്ങളും പരിശോധിച്ചാൽ മുൻകൈ സെൽട്ടോസിന് തന്നെയാണ്.

TAGS: AUTO, AUTONEWS, LIFESTYLE, SUV, SAFTEY, BHARATNCAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.