അഞ്ചൽ: ശംകരത്തിൽ ഗ്രൂപ്പിന്റെ കീഴിൽ അഞ്ചൽ ആർ.ഒ. ജംഗ്ഷനിലെ ശംകരത്തിൽ ബിൽഡിംഗിൽ ആരംഭിച്ച ആർട്ട് ഫ്ളെയറിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ ചിത്രകാരനും തിരുവനന്തപുരം ഫ്ളോറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റ് ഡയറക്ടറുമായ ജോർജ്ജ് ഫെർണാണ്ടസ് മുഖ്യ അതിഥിയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് വി.എം. തോമസ്, ജനറൽ സെക്രട്ടറി എസ്. സുശീലൻ നായർ, ട്രഷറർ ഫസിൽ അൽ അമാൻ, സെക്രട്ടറി വി.ഒ. ഇന്ദുലാൽ, സോണി, എസ്.മാർട്ട് സൂപ്പർമാർക്കറ്റ് എം.ഡി. ടോണി മാത്യു ജോൺ ശംകരത്തിൽ, ആർട്ട് ഫ്ളെയർ ഡയറക്ടർ അനു ടോണി ജോൺ, ശംകരത്തിൽ സിൽക്സ് ഡയറക്ടർ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |