
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആഡംബര ഭവനങ്ങളുടെ വിശേഷങ്ങള്‍ എല്ലായിപ്പോഴും വാര്‍ത്തയാകാറുണ്ട്. താരങ്ങള്‍ പുതിയ വീടുകളും വാഹനങ്ങളും സ്വന്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ മുംബയില്‍ സ്വന്തമാക്കിയ പുതിയ ആഡംബര ഭവനത്തിന്റെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. കോടിക്കണക്കിന് പണം ചെലവിട്ടാണ് മുംബയ് നഗരത്തില്‍ താരം വീട് വാങ്ങിയിരിക്കുന്നത്.
നഗരത്തിലെ ജുഹു മേഖലയിലാണ് ഗില്ലിന്റെ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര നിര്‍മാതാക്കളായ ഭഗ്‌നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പൂജ ലെഷര്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈലില്‍ നിന്നുമാണ് ഗില്‍ വീട് വാങ്ങിയിരിക്കുന്നത്. ജുഹു താരാ റോഡില്‍ സ്ഥിതിചെയ്യുന്ന പൂജാ ലൂമിനറി എന്ന ആഡംബര ഭവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടാണിത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നില പൂര്‍ണമായും ഗില്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
3369 ചതുരശ്ര അടി വിസ്തൃതിയുള്ള കാര്‍പെറ്റ് ഏരിയയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകത. താരം 20.7 കോടി രൂപ ഇതിന് വിലയായി നല്‍കിയതായാണ് വിവരം. രജിസ്‌ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 1.4 കോടി രൂപയാണ് ഇന്ത്യന്‍ ക്യാപ്റ്റന് ചെലവ് വന്നത്. മുപ്പതിനായിരം രൂപയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍ തുക. മാര്‍ച്ച് 26ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായും രേഖകള്‍ സൂചിപ്പിക്കുന്നു. അതേസമയം ആഡംബര ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
