
തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ലോകത്തിലാദ്യമായി ആദിശക്തി വിഗ്രഹത്തിന് പ്രാണപ്രതിഷ്ഠ നടന്നു. കിരീടം ഉൾപ്പെടെ 32 ഉയരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്തതാണ് ആദിശക്തിയുടെ വിഗ്രഹം.ഇത്രയും ഉയരമുള്ള വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണ്. രാജമാതംഗിയും ദുർഗയും ആദിശക്തിക്ക് കാവൽ നിൽക്കുന്ന ഭാവത്തിലാണ് പ്രാണപ്രതിഷ്ഠ . തേക്കിലും ഈട്ടിയിലും നിർമ്മിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോലയിൽ പൊതിഞ്ഞതാണ്. ആദിശക്തി വിഗ്രഹത്തിന് പ്രാണപ്രതിഷ്ഠ നടന്നതോടെ ലോകത്തിന്റെ രക്ഷകയായി കാവലായി പൗർണ്ണമിക്കാവ് ദേവീ ക്ഷേത്രം മാറി.
മധുരമീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശങ്കര സുബ്രഹ്മണ്യ ശിവാചാര്യരും തിരുനെൽവേലി ശ്രീ ത്രിപുരാന്തീശ്വരർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശിവ ശ്രീ ഭാഗ്യരാജ് ശിവാചാര്യരും അസാമിലെ കാമാഖ്യക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ അശോക് ഭട്ടാചാര്യയും ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രിയും ചേർന്നാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മീന മാസത്തിലെ പൗർണ്ണമി ദിനത്തിൽ നടന്ന ചടങ്ങുകൾ കാണാൻ നിരവധി ഭക്തരെത്തി. അമ്പതോളം കലാകാരൻമാർ അണിനിരന്ന പഞ്ചാരി മേളത്തിന്റേയും തെയ്യങ്ങളുടേയും അകമ്പടിയോടെ വിശിഷ്ട വ്യക്തികൾ നക്ഷത്രവിളക്കിൽ ദീപം പകർന്നു. രാത്രി പത്തിന് നടന്ന വലിയ ഗുരുസിയോടെ നട അടച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |