SignIn
Kerala Kaumudi Online
Saturday, 04 April 2026 3.30 AM IST

വനിതാസംവരണ ഭേദഗതി: 3 ദിവസം പാർലമെന്റ് സമ്മേളനം

Increase Font Size Decrease Font Size Print Page
lok-sabha

ന്യൂഡൽഹി: ലോക്‌സഭ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനും മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം ചെയ്യാനുമുള്ള ഭേദഗതി ബിൽ ചർച്ച ചെയ്യാൻ 16,17,18 തീയതികളിൽ പാർലമെന്റ് സമ്മേളിക്കും. ഭരണഘടനാ ഭേദഗതി ബില്ലും കൊണ്ടുവരും.

ജനുവരിയിൽ തുടങ്ങിയ ബഡ്‌ജറ്റ് സമ്മേളനം മുൻ നിശ്ചയിച്ച പ്രകാരം ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വനിതാ സംവരണ ബിൽ ചർച്ച ചെയ്‌ത് പാസാക്കാനായി ഇന്നലെ തത്‌കാലം പിരിഞ്ഞു.16ന് വീണ്ടും സമ്മേളിക്കും. പ്രത്യേക സിറ്റിംഗ് ആയതിനാൽ ശൂന്യവേള, ചോദ്യോത്തര വേള, മറ്റ് ചർച്ചകൾ എന്നിവ ഉണ്ടാകില്ല. നിലവിലെ വനിതാ സംവരണ ബിൽ 2023 സെപ്‌തംബറിൽ പാസാക്കിയതും പ്രത്യേക സമ്മേളനത്തിലായിരുന്നു. പുതിയ പാർലമെന്റിലെ ആദ്യസമ്മേളനമായിരുന്നു അത്. കേരളം, പശ്ചിമബംഗാൾ, അസാം, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്താണ് ഇടവേളയ്‌ക്കുശേഷം വീണ്ടും സമ്മേളിക്കാൻ തീരുമാനിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.