SignIn
Kerala Kaumudi Online
Friday, 03 April 2026 6.56 PM IST

അന്തിമപട്ടിയിൽ 83,998 വോട്ടർമാർ പുറത്ത്

Increase Font Size Decrease Font Size Print Page

 ഏറ്റവും കൂടുതൽ പേർ പുറത്തായത് ദേവികുളത്ത്

തൊടുപുഴ: വരുന്ന തിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 83,998 വോട്ടർമാരുടെ കുറവ്. വോട്ടർപട്ടിക സമഗ്ര പരിഷ്‌കരണത്തിന് (എസ്.ഐ.ആർ) ശേഷമുള്ള കണക്കാണിത്. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ 8,89,425 വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ അത് 8,05,427 വോട്ടർമാരായി കുറഞ്ഞു. ഏറ്റവും കൂടുതൽ വോട്ടർമാർ കുറഞ്ഞത് ദേവികുളം മണ്ഡലത്തിലാണ്. ഇവിടെ മാത്രം 27,135 വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായി. കുറവ് തൊടുപുഴയിൽ (2,869). 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 8,92,313 വോട്ടർമാരാണ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 86,886 വോട്ടർമാർ കുറവാണ് നിലവിലെ പട്ടികയിലുള്ളത്. മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്താവരെയുമൊക്കെ ഒഴിവാക്കിയിട്ടുണ്ട്. പേര് വിട്ടുപോയ അർഹരായവർക്ക് അക്ഷയ സെന്ററുകൾ മുഖേനയോ പൊതുസേവന കേന്ദ്രങ്ങളിലൂടെയോ പേര് ചേർക്കാൻ അവസരം നൽകിയിരുന്നു. ഇതും കഴിഞ്ഞാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ആർക്ക് ക്ഷീണമാകും

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് ശേഷം ഇത്രയുമധികം പേർ പുറത്തായത് ഏത് മുന്നണിക്കാണ് ക്ഷീണമാകുകയെന്നതാണ് ഉയരുന്ന ചോദ്യം. ഉടുമ്പഞ്ചോല, ദേവികുളം നിന്ന് പുറത്തായവരിലേറെയും ഇരട്ട വോട്ടുള്ളവരാണെന്നാണ് നിഗമനം. തമിഴ് വിഭാഗക്കാരായ തോട്ടം തൊഴിലാളികളാണ് ഭൂരിഭാഗവും ഇരട്ടവോട്ട് ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലും സ്വന്തമായി വീടുള്ളവരും നിരവധിയാണ്. രണ്ടിടത്തും ഇവർക്കുള്ള മേൽവിലാസം വച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത്. ഇടുക്കിയിൽ താമസിക്കുന്ന തമിഴ് വംശജരുടെയെല്ലാം ബന്ധുക്കൾ തമിഴ്നാട്ടിലാണ്. മൂന്ന് മുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്സ് ഐഡിയും നേടിക്കൊടുക്കുന്നത്.

വോട്ടർമാരുടെ എണ്ണം മണ്ഡലം തിരിച്ച്

 ദേവികുളം
2026 (നിയമസഭ): 1,42,265
2021 (നിയമസഭ): 1,69,400
പുറത്തായവർ- 27,135

 ഉടുമ്പൻചോല
2026 (നിയമസഭ): 1,50,303
2021 (നിയമസഭ): 1,67,644

പുറത്തായവർ- 17,341

 തൊടുപുഴ
2026 (നിയമസഭ): 1,88,495
2021 (നിയമസഭ): 1,91,364

പുറത്തായവർ- 2,869

 ഇടുക്കി
2026 (നിയമസഭ): 1,67,822
2021 (നിയമസഭ): 1,86,503

പുറത്തായവർ- 18,681

 പീരുമേട്
2026 (നിയമസഭ): 1,56,542
2021 (നിയമസഭ): 1,74,514

പുറത്തായവർ- 17,972

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.