SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.48 AM IST

യു.ഡി.എഫിന് വേണ്ടി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വരണമെന്ന് ഒരു വിഭാഗം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും. തുടർഭരണത്തിനായുള്ള മുറവിളി ഫാസിസത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. വിമർശകരോടും പ്രതിപക്ഷത്തോടും ഇടതുഭരണകൂടത്തിന്റെ അസഹിഷ്ണുതയും ശത്രുതാ മനോഭാവവും ജനാധിപത്യവിരുദ്ധമാണ്. ആശാവർക്കർമാർ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗ്ഗത്തോടുള്ള അവഗണന, ഭരണ കെടുകാര്യസ്ഥത, സ്വജന പക്ഷപാതം എന്നിവ ഇടതുഭരണത്തെ ജനവിരുദ്ധമാക്കി. ആരോഗ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖലകൾ തകർച്ചയിലാണ്. വികസനം മുദ്രാവാക്യത്തിലൊതുങ്ങി. കേരളത്തിലെ ഇടതുപക്ഷ സംസ്‌കാരിക പ്രവർത്തകർ പോലും തുടർഭരണത്തെ പിന്തുണയ്ക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

പെരുമ്പടവം ശ്രീധരൻ, കെ. വേണു, യു.കെ. കുമാരൻ, ഡോ. പി.വി. കൃഷ്ണൻ നായർ, ആസാദ് മലയാട്ടിൽ, ഡോ. എം. ആർ. തമ്പാൻ, എം. ഡി രാജേന്ദ്രൻ, ഡോ. അജിതൻ മേനോത്ത്, എൻ .ശ്രീകുമാർ ഡോ. ടി.എസ്. ജോയി, ഡോ. നെടുമുടി ഹരികുമാർ, ശ്രീമൂലനഗരം മോഹൻ, ഡോ. അച്യുത് ശങ്കർ, സുദർശൻ കാർത്തികപറമ്പിൽ, വി. വി. പ്രഭാകരൻ, ഡോ. വി. രാജകൃഷ്ണൻ, ഡോ വിളക്കുടി രാജേന്ദ്രൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, ഡോ. ബെറ്റി മോൾ മാത്യു, ഗിരിജ സേതുനാഥ്, കെ. സുദർശനൻ, ഡോ. ശ്രീവൽസൻ നമ്പൂതിരി, കെ.എസ്. രാജശേഖരൻ, ഡോ. പി. സരസ്വതി, ഡോ.പി.കെ. സുരേഷ്‌കുമാർ, മീനമ്പലം സന്തോഷ് തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.