
നെയ്‌പിഡോ: മ്യാൻമറിൽ മുൻ പട്ടാള മേധാവി ജനറൽ മിൻ ഓങ് ഹ്‌ലൈങ്ങിനെ ( 69 ) പ്രസിഡന്റായി തിരഞ്ഞെടുത്ത് പാർലമെന്റ്. നേരത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്നു. സൈന്യത്തെ പിന്തുണയ്ക്കുന്ന എം.പിമാരാൽ നിറഞ്ഞ പാർലമെന്റിലെ 429 വോട്ട് (ആകെ വോട്ട് 584) നേടിയാണ് ഹ്‌ലൈങ്ങ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി, മാർച്ച് 30ന് പട്ടാള മേധാവി സ്ഥാനം ഹ്‌ലൈങ്ങ് ഒഴിഞ്ഞിരുന്നു. 2021 ഫെബ്രുവരിയിൽ നോബൽ സമ്മാന ജേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കി ഹ്‌ലൈങ്ങിന്റെ നേതൃത്വത്തിലെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |