തൃശൂർ: നഗരവികസനത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ അഭ്യർത്ഥനയിലെ അവകാശവാദം വാസ്തവവിരുദ്ധവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് എൽ.ഡി.എഫിന്റെ പരാതി. 2015 മുതൽ 2025 വരെ തൃശൂർ കോർപറേഷൻ ഭരിച്ച എൽ.ഡി.എഫ് ഭരണസമിതിയുടെ വികസന നേട്ടം തന്റേതാക്കി കാണിച്ച് വോട്ട് സ്വാധീനിക്കാനാണ് രാജന്റെ ശ്രമമെന്നാണ് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
എന്നാൽ പരാതി നൽകാൻ എൽ.ഡി.എഫിന് എല്ലാ അവകാശവുമുണ്ടെന്നും വസ്തുതകൾ വളച്ചൊടിച്ചാവരുത് പ്രചാരണമെന്നുമാണ് രാജൻ പല്ലന്റെ മറുപടി. കോർപറേഷനിലെ എൽ.ഡി.എഫ് ഭരണസമിതികളും എൽ.ഡി.എഫ് എം.എൽ.എമാരും ഒന്നും ചെയ്തിട്ടില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |