SignIn
Kerala Kaumudi Online
Saturday, 25 April 2026 7.03 PM IST

കുറഞ്ഞ നിരക്കിൽ ഓഫറുകളുമായി കറങ്ങുന്ന വ്യാജന്മാരെ സൂക്ഷിക്കുക; പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പൊലീസ്

Increase Font Size Decrease Font Size Print Page
dubai-police

ദുബായ്: ആകർഷകമായ ഓഫറുകൾ നൽകി പൊതുജനങ്ങളെ വലയിലാക്കുന്ന വ്യാജ ഇൻഷുറൻസ് സംഘങ്ങൾക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതർ പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

വാഹന-ആരോഗ്യ ഇൻഷുറൻസ് പാക്കേജുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി തട്ടിപ്പ് സംഘം പരസ്യം നൽകുന്നു. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെ പണം കൈമാറുന്നത് ഉപഭോക്താക്കൾക്ക് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ദുബായ് പൊലീസ് പറയുന്നു. 'ബിവെയർ ഓഫ് ഫ്രോഡ്' ക്യാമ്പയിന്റെ ഭാഗമായാണ് ദുബായ് പൊലീസിന്റെ അടിയന്തര മുന്നറിയിപ്പ്.

കമ്പനിയുടെ ഔദ്യോഗിക ലൈസൻസ് വിവരങ്ങൾ പരിശോധിച്ച് അംഗീകൃത ബ്രോക്കർമാരിലൂടെ മാത്രം ഇൻഷുറൻസ് പോളിസികൾ എടുക്കുക. സോഷ്യൽ മീഡിയയിൽ വരുന്ന ഓഫറുകളിൽ വീഴാതിരിക്കാൻ ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഈ പറയുന്ന കാര്യങ്ങൾ പ്രത്യേകം ഉറപ്പുവരുത്തണം. യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർമാർക്കും നിയമപരമായ ലൈസൻസ് നിർബന്ധമാണ്. ഇത് പരിശോധിച്ച ശേഷം മാത്രമേ പണം നൽകാവു.

ഏന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകളോ സംശയാസ്പദമായ നീക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി പരാതി നൽകാം. അല്ലെങ്കിൽ 901 എന്ന നമ്പറിൽ ദുബായ് പൊലീസുമായി ബന്ധപ്പെടാം. ജാഗ്രത പാലിച്ചാലെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും ദുബായ് പൊലീസ് ഓർമ്മിപ്പിച്ചു.

TAGS: NEWS 360, GULF, GULF NEWS, SCAM ALERT, DUBAI POLICE, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.