
തൃശൂർ: എൻ.ഡി.എ-യു.ഡി.എഫ് മുന്നണികൾ നാട്ടിക മണ്ഡലത്തിൽ തുടർച്ചയായി തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് എൽ.ഡി.എഫ് നാട്ടിക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഇടതുമുന്നണി സ്ഥാനാർത്ഥി ഗീത ഗോപിക്കും നേതാക്കൾക്കുമെതിരെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി വ്യക്തിഹത്യ നടത്തുകയാണ്. നുണപ്രചാരണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷനും സൈബർ പൊലീസിനും ഡിജിറ്റൽ തെളിവുകൾ സഹിതം പരാതികൾ സമർപ്പിച്ചിട്ടും നടപടി വൈകുകയാണ്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെളിവുകൾ കൈമാറിയിട്ടും നടപടികൾ വൈകുകയാണെന്നും തിരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിച്ചും നിഷ്പക്ഷമായും നീതിയുക്തമായും തിരഞ്ഞെടുപ്പു നടത്താൻ കമ്മിഷൻ തയാറാകണമെന്ന് ഭാരവാഹികളായ വി.എസ്.സുനിൽകുമാർ, പി.കെ.ഷാജൻ, കെ.പി.സന്ദീപ്, എ.എസ്.ദിനകരൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
