
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ധനിക അണ്ണാ ഡി.എം.കെയുടെ ലാൽഗുഡിയിലെ സ്ഥാനാർത്ഥി ലീമ റോസ് മാർട്ടിൻ. 1,049.56 കോടിയുടെ ആസ്തിയാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്.
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയാണ് 58കാരിയായ ലീമ. 139.62 കോടി രൂപയുടെ ജംഗമ ആസ്തികളും 909.94 കോടിയുടെ സ്ഥാവര ആസ്തികളുമുണ്ട്. കോയമ്പത്തൂർ, മധുര,തിരുച്ചിറപ്പള്ളി,തിരുപ്പൂർ തുടങ്ങിയ ജില്ലകളിൽ സ്വത്തുകളുണ്ട്. കേരളത്തിലും ന്യൂഡൽഹിക്ക് സമീപവും കാർഷിക ഭൂമിയുണ്ട്. 2024-25 സാമ്പത്തിക വർഷത്തെ വാർഷിക വരുമാനം 9.82 കോടി.
എൽ.ജെ.കെ നേതാവും പുതച്ചേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ മകൻ ജോസ് ചാൾസ് മാർട്ടിന് 664 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മരുമകൻ ടി.വി.കെയിലെ വില്ലിവാക്കത്തെ സ്ഥാനാർത്ഥി ആധവ് അർജുനന്റെ മൊത്തം ആസ്തി 197 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |