തിരൂരങ്ങാടി: ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ഈ പ്രാവശ്യം ചെറുമുക്ക് പ്രവാസി നഗറിൽ പ്രവാസിവോട്ടർമാർ എത്തില്ല . വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന
ചെറുമുക്ക് പ്രവാസി നഗറിലെ നൂറുകണക്കിന് പ്രവാസി വോട്ടർമാർക്ക് പതിവുപോലെ ചാർട്ടേഡ് വിമാനത്തിലെത്തി വോട്ട് ചെയ്ത് തിരിച്ചുപോവാൻ ഇത്തവണ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചുപോക്കിനുള്ള നൂലാമാലകളാണ് പ്രവാസി വോട്ടർമാരിൽ ആശങ്കയുണ്ടാക്കുന്നത്. സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.സി.സി പോലുള്ള സംഘടനകൾ കരിപ്പൂർ വഴിയാണ് വോട്ടർമാരെ എത്തിക്കാറ്. യുദ്ധം കാരണം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന വിമാന സർവ്വീസുകളുടെ എണ്ണത്തിൽ കുറവുള്ളതിനാൽപ്രവാസികളുടെ എണ്ണത്തിൽ കുറവ് വരാൻ സാദ്ധ്യതയുണ്ട്. സൗദിയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകളിൽ കുറവുള്ളതിനാൽ തിരിച്ചുപോവണമെങ്കിലും പ്രയാസമുണ്ടാവും
ഇത്തവണ കുറയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |