
കൊൽക്കത്ത: പരിശോധനയ്‌ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിനിൽ നിയന്ത്രണം വിട്ട കാറ്ററിംഗ് വാഹനം ഇടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലെ പാർക്കിംഗ് ബേ 51ലാണ് അപകടമുണ്ടായത്. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
'വാഹനം മുന്നോട്ടുനീങ്ങി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമാനം സമഗ്രമായ പരിശോധനകൾക്കും ആവശ്യമായ അറ്റകുറ്റപ്പണികൾക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്'- ഇൻഡിഗോ പ്രസ്‌താവന നടത്തി. 6E 6663 വിമാനം കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് സർവീസ് നടത്താനാണ് ഷെഡ്യൂൾ ചെയ്‌തിരുന്നത്'- ഇൻഡിഗോ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |