വെഞ്ഞാറമൂട്: മൂന്നാഴ്ച മാത്രമുണ്ടായിരുന്ന പരസ്യ പ്രചാരണവും,കൊട്ടിക്കലാശവും,കഴിഞ്ഞ ദിവസത്തെ നിശബ്‌ദ പ്രചാരണവും കഴിയുമ്പോൾ വാമനപുരത്തെ മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തികളെയും മത നേതാക്കന്മാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.എൽ.ഡി.എഫ് നിലവിലുള്ള സീറ്റ് നിലനിറുത്താനുള്ള കഠിന പ്രയത്‌നത്തിലാണ്.ഡികെ.മുരളിയുടെ 10 വർഷത്തെ ഭരണനേട്ടവും മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും തുണയാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
അതേസമയം വികസന മുരടിപ്പാണുള്ളതെന്നാണ് യു.ഡി.എഫ് ആക്ഷേപം.പതിറ്റാണ്ടുകളായി മണ്ഡലത്തിൽ കോൺഗ്രസിന് സീറ്റുകളില്ലാത്തതിന്റെ ക്ഷീണമകറ്റാനുള്ള തീവ്ര ശ്രമത്തിലാണവർ. അതിനാൽ യുവത്വത്തെ ലക്ഷ്യം വച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷായിലൂടെ മണ്ഡലം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. മണ്ഡലത്തിൽ പരമാവധി വോട്ട് വർദ്ധിപ്പിച്ച് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.ഇരു മുന്നണികൾക്കും എതിരെയാണ് ബി.ജെ.പിയുടെ പ്രചാരണം.ബി.ഡി.ജെ.എസ് നേതാവ് അഡ്വ.വേണു കാരണവരിലൂടെ ഒരു അട്ടിമറി വിജയമാണ് എൻ.ഡി.എ പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |