SignIn
Kerala Kaumudi Online
Friday, 24 April 2026 11.07 PM IST

അഞ്ചാംതവണയും വിഷുക്കൈനീട്ടം മുടക്കാതെ ഡോ.കെ. ശിവപ്രസാദ്

Increase Font Size Decrease Font Size Print Page
dr-sivaprasad
തപാൽവകുപ്പിന്റെ വിഷുക്കൈനീട്ടം തപാലിലൂടെ എന്ന പദ്ധതിയിലൂടെ സക്ഷമയിലെ കുട്ടികൾക്കുള്ള വിഷുക്കൈനീട്ടം ഇടപ്പള്ളി പോസ്റ്റ് ഓഫീസ് മേധാവി ആശാ ദാമോദരന് കേരള ടെക്‌നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ.ശിവപ്രസാദ് കൈമാറുന്നു

കളമശേരി: കേരള ടെക്‌നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസറുമായ ഡോ.കെ. ശിവപ്രസാദ് കുട്ടികൾക്ക് തപാൽ മുഖേന വിഷുക്കൈനീട്ടം നൽകുന്ന പതിവ് തെറ്റിച്ചില്ല. ഇടപ്പള്ളിയിലെ ഓഫീസ് വഴി 40 കുട്ടികൾക്കുള്ള കൈനീട്ടത്തുക അദ്ദേഹം കൈമാറി. പോസ്റ്റ് ഓഫീസ് മേധാവി ആശാ ദാമോദരൻ തുക ഏറ്റുവാങ്ങി.

അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന സക്ഷമ സംഘടനയുടെ ജില്ലാ കേന്ദ്രങ്ങളിലെ 40 കുട്ടികൾക്കാണ് ഡോ.കെ. ശിവപ്രസാദ് കൈനീട്ടം നൽകിയത്. തപാൽവകുപ്പ് 2022ൽ പദ്ധതി ആരംഭിച്ചത് മുതൽ അദ്ദേഹം മുടങ്ങാതെ പങ്കാളിയാണ്. 100, 200, 500, 1000 രൂപ വീതമാണ് കൈനീട്ടമായി അയക്കാനാവുക. തപാൽവകുപ്പിന്റെ വകയായി ഒരുരൂപകൂടി ഇതിനൊപ്പം നൽകും.

തുകയ്ക്കനുസരിച്ച് 19, 29, 39, 49 രൂപയും 18 % ജി.എസ്.ടിയുമാണ് കമ്മിഷൻ. വിഷുദിവസം പ്രത്യേക കവറിൽ തുക മേൽവിലാസക്കാരന് ലഭിക്കും. കേരളത്തിലെ പോസ്റ്റ് ഓഫീസുകളിൽ മാത്രമുള്ള ഈ സൗകര്യംവഴി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇങ്ങോട്ടും അയക്കാം. അയക്കുന്നവരുടെയും സ്വീകർത്താക്കളുടെയും വിലാസവും ഫോൺനമ്പറും സഹിതം 9നകം അപേക്ഷിക്കണം.

TAGS: LOCAL NEWS, ERNAKULAM, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.