
തിരുവനന്തപുരം:ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന വോട്ടർമാർക്ക് രാഷ്ട്രീയപാർട്ടി പ്രവർത്തകർ വോട്ടർ സ്ലിപ്പുകൾ നൽകി കഴിഞ്ഞു.സ്ലിപ്പിൽ വോട്ടർമാരെ ആകർഷിക്കാനുള്ള പൊടികൈകളും സ്ഥാനാർത്ഥികൾ ചേർത്തിട്ടുണ്ട്.
പ്രിയപ്പെട്ട...സ്നേഹം നിറഞ്ഞ...തുടങ്ങിയ വിശേഷണത്തോടെ വോട്ടർമാരുടെ പേര് പ്രിന്റ് ചെയ്ത സ്ലിപ്പിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ട് എനിക്ക് വോട്ട് ചെയ്യണമെന്ന കുറിപ്പുമുണ്ട്.എന്റെ പേരെടുത്ത് വിളിച്ച സ്ഥാനാർത്ഥിയോട് കൂടുതൽ അടുപ്പം തോന്നും എന്ന പ്രതീക്ഷയിലാണ് ഇത്തരം സ്ലിപ്പുകൾ പരീക്ഷിക്കുന്നത്.
കൂടാതെ ന്യൂജൻ വോട്ടർമാർക്ക് വഴിതെറ്റാതെ ബൂത്തിലെത്താൻ ലൊക്കേഷൻ ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയ സ്ലിപ്പുകളുമുണ്ട്.സ്കാൻ ചെയ്താൻ നേരേ ബൂത്തിലേക്കുള്ള വഴികാട്ടും.വീടിനടുത്തെ സ്ക്കൂളാണ് ബൂത്തെങ്കിലും അതിന്റെ ഏത് ബ്ലോക്കാണ് എന്നത് ഉൾപ്പെടെ കണ്ടൊൻ സഹായിക്കും.തിരുവനന്തപുത്ത് വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ സമാനമായ സ്ലിപ്പാണ് വോട്ടർമാർക്ക് നൽകിയിരിക്കുന്നത്.
ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ ചിത്രത്തിന് പുറമേ വോട്ടർമാരുടെ ചിത്രം പതിച്ച സ്ലിപും നൽകിയവരുണ്ട്.ഒരുവീട്ടിലെ എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ ഒരുമിച്ച് ഉൾപ്പെടുത്തിയ ഫാമിലി വോട്ടഴ്സ് സ്ലിപ്പും രംഗത്തിറക്കിയിട്ടുണ്ട്.പുതിയ സോഫ്റ്റുവെയറുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സ്ലിപ്പുകളെല്ലാം തയ്യാറാക്കുന്നത്.
ഉറക്കമൊഴിച്ച് സ്ലിപ് എഴുത്ത് !
പ്രിന്റ് ചെയ്ത വോട്ടേഴ്സ് സ്ലിപ്പുകൾ വരുന്നതിന് മുമ്പ് പാർട്ടി ചിഹ്നം പതിച്ച്, വോട്ടറുടെ പേര്,ബൂത്ത്, ക്രമനമ്പർ എന്നിങ്ങനെ എഴുതാനുള്ള സ്ഥലവുമുള്ള പൊതുവായ സ്ലിപ്പുകളായിരുന്നു (കോമൺ സ്ലിപ്) ഉണ്ടായിരുന്നത്. ഓരോ പ്രദേശത്തെയും പ്രവർത്തകർക്ക് വോട്ടേഴ്സ് ലിസ്റ്റിന്റെ നിശ്ചിത പേജുകൾ വീതം നൽകും.ഇത് രാത്രിയിൽ ഉറക്കമില്ലാത്ത വീട്ടുകാരുടെ ഉൾപ്പെടെ പങ്കാളിത്തതോടെ എഴുതി തയ്യറാക്കിയിരുന്നു.സോഫ്റ്റുവെയറുകളുടെ വരവോട് കൈയെഴുത്ത് സ്ലിപ്പുകൾ ഇല്ലാതായി.അതോടെ ഉറക്കമൊഴിച്ചിരുന്ന് സ്ലിപ്പ് എഴുതുന്നതും ഓർമ്മയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |