SignIn
Kerala Kaumudi Online
Thursday, 09 April 2026 10.10 PM IST
 

പോളിംഗ് കുതിച്ചുയരാൻ കാരണം എസ്‌ഐആർ എഫക്‌ടോ? 75 ശതമാനം കഴിഞ്ഞു

Increase Font Size Decrease Font Size Print Page

voters

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം 75.01 ആണ് പോളിംഗ് ശതമാനം. 80 ശതമാനം കടക്കുമെന്നാണ് സൂചന. ഉച്ചയ്‌ക്ക് മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം 62.71 പോളിംഗ് ശതമാനമായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോൾ 6.30 ഓടെ തുടങ്ങിയിരുന്നു. 140 മണ്ഡ‌ലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.

പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മനസ്കൊണ്ട് അംഗീകാരം നൽകി ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന ഉത്തമവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകൾക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.

LIVE UPDATES
4 HOURS AGO
Apr 09, 2026 05:59 PM

പട്ടാമ്പി മണ്ഡലത്തിൽ 59 വയസുകാരനായ അബ്ദുൽ സലാം കന്നിവോട്ട് രേഖപ്പെടുത്തി. 38 വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന ആളാണ് അബ്ദുൽ സലാം.

4 HOURS AGO
Apr 09, 2026 05:55 PM

ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5 HOURS AGO
Apr 09, 2026 04:18 PM

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38 

 

വർക്കല -  57.48


ആറ്റിങ്ങൽ - 57.98


ചിറയിൻകീഴ് - 57.58


നെടുമങ്ങാട് - 63.55


വാമനപുരം - 63.39


കഴക്കൂട്ടം - 64.83


വട്ടിയൂർക്കാവ് - 63.45


തിരുവനന്തപുരം - 60.21


നേമം - 65.17


അരുവിക്കര - 63.49


പാറശാല - 61.06


കാട്ടാക്കട - 63.71


കോവളം - 58.47


നെയ്യാറ്റിൻകര - 60.20

5 HOURS AGO
Apr 09, 2026 04:12 PM

'നിരവധി കന്നിവോട്ടർമാരെ കാണാൻ കഴിഞ്ഞു. ഇതുപോലെ മുന്നോട്ട് പോവുകയാണെങ്കിൽ പോളിംഗ് ശതമാനം 90 കടന്നേക്കും' - മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

6 HOURS AGO
Apr 09, 2026 04:09 PM

വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ സെന്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിൽ പോളിംഗ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ഓഫീസറെ മാറ്റിയത്.

8 HOURS AGO
Apr 09, 2026 01:36 PM

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 49.32% - സമയം : 1. 30.

വർക്കല -45.15
ആറ്റിങ്ങൽ -45.71
ചിറയിൻകീഴ് -44.45
നെടുമങ്ങാട് -51.64
വാമനപുരം -50.91
കഴക്കൂട്ടം -52.5
വട്ടിയൂർക്കാവ് -52.01
തിരുവനന്തപുരം -48.58
നേമം -51.49
അരുവിക്കര -51.37

പാറശ്ശാല -49.3
കാട്ടാക്കട -51.56

കോവളം -46.65
നെയ്യാറ്റിൻകര -48.41

8 HOURS AGO
Apr 09, 2026 01:12 PM

പേരാമ്പ്ര വെസ്റ്റ് എൽപി സ്കൂളിൽ ആദ്യം എത്തിച്ച മെഷീൻ കേടായി. പിന്നീട് വന്നതും കേടായി. മൂന്നാമത്തെ മെഷീൻ എത്തിച്ചു.

 

11 HOURS AGO
Apr 09, 2026 10:56 AM

mammootty

എറണാകുളത്തെ പൊന്നുരുന്നി സി.കെ.സി.എൽ എൽ.പി സ്കൂളിൽ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. 
 

11 HOURS AGO
Apr 09, 2026 10:24 AM


തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം - സമയം : 9.40. 

വർക്കല -14.6
ആറ്റിങ്ങൽ -14.51
ചിറയിൻകീഴ് -14.45
നെടുമങ്ങാട് -17.36
വാമനപുരം -16.74
കഴക്കൂട്ടം -17.88
വട്ടിയൂർക്കാവ് -18
തിരുവനന്തപുരം -16.06
നേമം -17.23
അരുവിക്കര -16.95
പാറശ്ശാല -15.76
കാട്ടാക്കട -16.93
കോവളം -15.4
നെയ്യാറ്റിൻകര -16.24

 

12 HOURS AGO
Apr 09, 2026 09:57 AM

ആറന്മുള്ള മണ്ഡലത്തിലെ മല്ലപ്പുഴശേരി ബൂത്തിൽ വോട്ടിംഗ് മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ  ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ  വ്യക്തതയുള്ളുവെന്ന് കോൺഗ്രസ്. മറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോ  തെളിഞ്ഞു  കാണുന്നില്ലെന്ന്  ആക്ഷേപം.

12 HOURS AGO
Apr 09, 2026 09:14 AM

കേരളത്തിൽ യുഡിഎഫ് അനുകൂലമായ കാറ്റാണെന്ന് പാലക്കാട് യുഡിഎഫ്  സ്ഥാനാർത്ഥി രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. 

13 HOURS AGO
Apr 09, 2026 08:54 AM

 കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും പോളിംഗ് പുരോഗമിക്കുന്നു. 

13 HOURS AGO
Apr 09, 2026 08:44 AM

'നിർണായകമായ തിരഞ്ഞെടുപ്പാണിത്. വലിയ മാറ്റം ജനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം. ഞങ്ങൾ ചോദിക്കുന്ന അവസരം നിയമസഭയിൽ പോയി ബഹളം വയ്ക്കാനല്ല. കമ്പ്യൂട്ടർ തകർക്കാനല്ല. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്. കേരളത്തിൽ തൂക്കുസഭ വരും. ബിജെപി നിർണായക ശക്തിയായി മാറും'-  നേമത്തെ  എൻഡിഎ  സ്ഥാനാർത്ഥി  രാജീവ്  ചന്ദ്രശേഖർ. 

13 HOURS AGO
Apr 09, 2026 08:26 AM

rajeev chandrasekhar

ജവഹർ നഗർ എൽ. പി. എസിൽ വോട്ട് ചെയ്ത ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറും വട്ടിയൂർക്കാവ് നിയോജക മണ്ഡലം സ്ഥാനാർത്ഥി ആർ. ശ്രീലേഖയും മാദ്ധ്യമങ്ങളെ  കാണുന്നു. 

 

 

13 HOURS AGO
Apr 09, 2026 08:22 AM

'കേരളത്തിന്റെ ഭാവി നിർണായിക്കുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്.  കാരണം നമ്മൾ ഒരു വികസിത  കേരളത്തിലേക്ക്  ചുവടുവച്ച്  നിൽക്കുകയാണ്.  എല്ലാ  മേഖലയിലും  വലിയ  നേട്ടം   കെെവരിക്കാൻ  കഴിഞ്ഞു.   ആ  പുരോഗതിക്ക്  വികസനത്തിന്  ഇടവേള  ഉണ്ടാകാൻ  പാടില്ലെന്നാണ് ഞങ്ങൾ  ആഗ്രഹിക്കുന്നത്.  എൽഡിഎഫിന്  മാത്രമേ  നാടിന്റെ  പുരോഗതി  മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.  കേരളത്തിലാണ് ഏറ്റവും കുറഞ്ഞ അഴിമതി. ഒരുപാട് വികസനങ്ങൾ കേരളത്തിൽ ചെയ്തിട്ടുണ്ട്. 10 വർഷം മുൻപുള്ള  കാര്യങ്ങൾ  എല്ലാവരുടെയും  ഓർമയിൽ ഉണ്ട്. 10 വർഷം എൽഡിഎഫ് ഭരണം എന്തായിരുന്നുവെന്ന് ജനങ്ങൾക്കറിയാം. ഇത്തവണ എൽഡിഎഫ് കൂടുതൽ സീറ്റ് നേടി വിജയിക്കും'- വോട്ട് രേഖപ്പെടുത്തിയ   ശേഷം  മുഖ്യമന്ത്രി  പിണറായി  വിജയൻ  മാദ്ധ്യമങ്ങളോട്  പറഞ്ഞു.  

 

cm

14 HOURS AGO
Apr 09, 2026 08:04 AM

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വോട്ട് രേപ്പെടുത്തി. പിണറായിലെ  ആർ സി അമല സ്കൂളിലെ 94-ാം ബൂത്തിലാണ്  വോട്ട്.  അരകിലോമീറ്റർ  ദൂരം  നടന്നാണ്  മുഖ്യമന്ത്രി  വോട്ട്   രേഖപ്പെടുത്താൻ എത്തിയത്. 

 

 

 

 

 

14 HOURS AGO
Apr 09, 2026 07:28 AM

റെക്കോഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലുള്ള മുന്നേറ്റം യുഡിഎഫ് തുടരുമെന്നും ഫെെനൽ തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു. 

14 HOURS AGO
Apr 09, 2026 07:21 AM

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് തിരുവനന്തപുരം സ്ഥാനാർത്ഥി കരമന ജയൻ മാദ്ധ്യങ്ങളോട് പറഞ്ഞു.

14 HOURS AGO
Apr 09, 2026 07:19 AM

 

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് നൂറിലധികം സീറ്റ് നേടി വീണ്ടും അധികാരത്തിൽ എത്തുമെന്ന് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

15 HOURS AGO
Apr 09, 2026 07:05 AM

mohanlal

 

നേമത്ത് വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. ബൂത്ത് നമ്പർ 36ലാണ് നടൻ വോട്ട് ചെയ്യാൻ എത്തിയത്. 

15 HOURS AGO
Apr 09, 2026 07:04 AM

മോക് പോളിംഗ് പൂർത്തിയാക്കി. വോട്ടെടുപ്പ് ആരംഭിച്ചു. മുതിർന്ന നേതാക്കൾ അടക്കം രാവിലെ തന്നെ ക്യൂവിൽ ഇടംപിടിച്ചു. 

15 HOURS AGO
Apr 09, 2026 06:47 AM

ആറ്റിങ്ങൾ മണ്ഡലത്തിലെ ആലംകോട് ഹെെസ്കൂളിലെ ബൂത്ത് നമ്പർ 48ലെ വോട്ടിംഗ് മെഷീൻ തകരാറിലായതായി റിപ്പോർട്ട്. 

15 HOURS AGO
Apr 09, 2026 06:41 AM

കോഴിക്കോട് നാദാപുരത്തെ   51 -76 ബൂത്തുകളിൽ മോക് പോളിംഗ് വെെകി. വോട്ടിംഗ് മെഷീൻ തകരാറിലായതാണ് കാരണം. 51ലെ പ്രശ്നം പരിഹരിച്ചു. അവിടെ മോക് പോളിംഗ് നടക്കുകയാണ്. 76ലെ പ്രശ്നം പരിഹരിച്ചിട്ടില്ല. 

TAGS: KERALA, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.