
ന്യൂഡൽഹി: പശ്‌ചിമബംഗാളിൽ തൃണമൂൽ സർക്കാരിന്റെ കാലത്ത് നടന്ന മാനഭംഗക്കേസുകൾ വീണ്ടും അന്വേഷിക്കുമെന്നും അഴിമതിക്കാരായ നേതാക്കളെ ജയിലിലടയ്‌ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 23ന് ഒന്നാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന പുർബ മേദിനിപൂരിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രഖ്യാപനം. ഇന്നലെ ബംഗാളിൽ പ്രധാനമന്ത്രി മൂന്ന് റാലികളിൽ പങ്കെടുത്തു.
ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ ബംഗാളിൽ ആവശ്യമാണെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ച് പ്രവർത്തിച്ചാൽ ജനങ്ങൾക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുക.
ബി.ജെ.പി അധികാരത്തിലെത്തിയാൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ബിർഭൂമിലെ റാലിയിൽ പറഞ്ഞു. തൃണമൂൽ സർക്കാർ ബോംബ് നിർമ്മാണം കുടിയേറ്റ വ്യവസായമാക്കിയെന്നും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും അസൻസോളിലെ റാലിയിൽ ആരോപിച്ചു. മേയ് 4 ന് ബംഗാൾ വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് കടക്കുമെന്നും പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ
നാടുകടത്തും
ബി.ജെ.പി സർക്കാർ ഭയത്തിന്റെ അന്തരീക്ഷത്തെ വിശ്വാസം കൊണ്ട് മാറ്റിയെടുക്കുംമെന്ന് മോദി
അഭയാർത്ഥികൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നൽകും. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും
പൊതുജനങ്ങളെ സേവിക്കുന്ന, ഉത്തരവാദിത്വമുള്ള ഭരണസംവിധാനം കൊണ്ടുവരും
ബി.ജെപി സർക്കാർ രൂപീകരിക്കുന്ന നിമിഷം മുതൽ ഏഴാം ശമ്പള കമ്മിഷൻ നടപ്പിലാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |