SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.11 AM IST

കെ.എസ്.ആർ.ടി.സിയിലെ ക്ഷാമബത്ത : വിവേചനം പാടില്ലെന്ന് സുപ്രീംകോടതിയും

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയിൽ സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വെവ്വേറെ ക്ഷാമബത്ത പ്രഖ്യാപിച്ച നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും സമർപ്പിച്ച അപ്പീലുകൾ തള്ളി. സർവീസിലുള്ളവർക്ക് 112 ശതമാനവും പെൻഷൻകാർക്ക് 109 ശതമാനവുമാണ് പ്രഖ്യാപിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി നടപടി വിവേചനപരവും ഏകപക്ഷീയവുമാണെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര,പ്രസന്ന ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നയപരമായ വിഷയത്തിൽ കോടതി ഇടപെടരുതെന്ന് സ‌ർക്കാ‌ർ വാദിച്ചു. വിരമിച്ചവർക്ക് ഉയർന്ന ക്ഷാമബത്ത നൽകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയ്‌ക്ക് കാരണമാകുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്.

TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.