
കൊച്ചി: ഉയർന്ന പോളിംഗിൽ എറണാകുളം 79.89 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്തിയെങ്കിലും വോട്ടർമാരുടെയും, വോട്ടു ചെയ്‌തവരുടെയും എണ്ണത്തിലെ ഇടിവ് മുന്നണികളുടെയും കണക്ക് കൂട്ടലുകളെ കുഴയ്‌ക്കുന്നു. ഉയർന്ന പോളിംഗ് നേടിയ മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതം.
2021ൽ 26,50,974 വോട്ടർമാരാണുണ്ടായിരുന്നത്. 2026ൽ 25,03,848 വോട്ടർമാരായിരുന്നു. എസ്.ഐ.ആറും പുതിയവരെ ചേർക്കലുമായിട്ടും, 1,47,126 വോട്ടുകൾ കുറഞ്ഞു.
മത്സരം ശക്തമായിരുന്ന കുന്നത്തുനാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കോതമംഗലം, കളമശേരി, വൈപ്പിൻ, കൊച്ചി സീറ്റുകളിൽ ഇടതു, വലതു മുന്നണികൾ വിജയം അവകാശപ്പെടുന്നെങ്കിലും അടിയൊഴുക്കുകൾ ആശങ്കപ്പെടുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ ഏതാനും സിറ്റിംഗ് എം.എൽ.എമാർക്ക് ഭീഷണിയും എതിരാളികൾക്ക് പ്രതീക്ഷയുമാണ്..ട്വന്റി 20 പാർട്ടി ഭാഗമായതോടെ ഏതാനും മണ്ഡലങ്ങളിൽ എൻ.ഡി.എ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുന്നത്തുനാട്ടിൽ വിജയവും ഏതാനും മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും അവകാശപ്പെടുന്നു.
മനം മാറ്റി
നഗരവാസികൾ
നഗരവാസികൾ തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുന്നവരെന്ന വിലയിരുത്തൽ കൊച്ചി തിരുത്തിക്കുറിച്ചു. എറണാകുളം മണ്ഡലത്തിൽ 2021നേക്കാൾ 10.96 ശതമാനവും ജില്ലാ, ഐ.ടി ആസ്ഥാനമായ തൃക്കാക്കരയിൽ 8.8 ശതമാനവും വീതം വോട്ട് വർദ്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |