
പോർട്ട് ലൂയിസ്: മൗറീഷ്യസിൽ ഒമ്പതാമത് ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സമ്മേളനത്തിൽ സമുദ്ര സുരക്ഷ സംബന്ധിച്ച അഭിസംബോധന നടത്തിയ അദ്ദേഹം, റോസ് ബെല്ലിലെ ജവഹർലാൽ നെഹ്‌റു ഹോസ്‌പിറ്റലിൽ വൃക്ക മാറ്റിവയ്ക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ പിന്തുണയോടെയുള്ള 11 വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കമിട്ടു. മൗറീഷ്യസിന് ഇന്ത്യയിൽ നിന്ന് എണ്ണയും വാതകവും വിതരണം ചെയ്യാനുള്ള കരാറിന്റെ അന്തിമ ചർച്ചകളും നടത്തി. മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗൂലം എന്നിവരുമായും നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ ചർച്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്ന് യു.എ.ഇയിൽ എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |