കോട്ടയം: വൈക്കം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സി.എ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
സ്‌ട്രോംഗ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന്റെ പൊതുനീരീക്ഷകർക്കൊപ്പമാണ് താൻ സ്ഥലത്തെത്തിയതെന്ന് കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.
ഒരു ഘട്ടത്തിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥർ തോക്ക് ചൂണ്ടുകയോ ചെയ്തിട്ടില്ലെന്നും കളക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
