
കൊച്ചി: ആഭ്യന്തര വിപണിയിൽ ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാനായി ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. പെട്രോളിന്റെ തീരുവ പൂജ്യത്തിൽ തുടരും. ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായി കുത്തനെ ഉയർത്തി. എ.ടി.എഫിന്റെ തീരുവ ലിറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി. പെട്രോളിന്റെ കയറ്റുമതിക്ക് തീരുവ ഈടാക്കുന്നില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 26ന് കയറ്റുമതി തീരുവ ഡീസലിന് ലിറ്ററിന് 21.5 രൂപയായി നിശ്ചയിച്ചിരുന്നു. ഇറാനുമായി യുദ്ധം തുടങ്ങിയതിന് ശേഷം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് അടുത്ത് തുടരുന്നതാണ് പ്രധാന വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |