
തിരുവനന്തപുരം: വേനലവധിക്കാലത്ത് കുട്ടികൾ വൈദ്യുതി അപകടങ്ങളിൽപെടാതിരിക്കാൻ ബോധവത്കരണ വീഡിയോയുമായി കെ.എസ്.ഇ.ബി. വീട്ടിലും പുറത്തും വൈദ്യുതിയുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് 'അവധിക്കാലത്ത് അപകടം ഒഴിവാക്കാം" എന്ന തലക്കെട്ടേടുകൂടിയ വീഡിയോ.ഇത് സോഷ്യൽ മീഡിയയിലൂടെ അടക്കം പ്രചരിപ്പിക്കുന്നുണ്ട്.
വീടിനകത്ത് ശ്രദ്ധിക്കേണ്ടത്:
1. പവർ സോക്കറ്റിൽ വിരലോ മറ്റു ലോഹ വസ്തുക്കളോ ഇടരുത്
2. നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഉപകരണങ്ങളിൽ സ്പർശിക്കരുത്
3. ഒരു പ്ലഗ് സോക്കറ്റിൽ ഒന്നിലധികം ഉപകരണങ്ങൾ കണക്ട് ചെയ്യരുത്
4. ചാർജിലിട്ടിരിക്കെ ഫോൺ ഉപയോഗിക്കരുത്
വീടിന് പുറത്തെ സുരക്ഷ:
1. വൈദ്യുതി ലൈനുകൾക്ക് സമീപം കളിക്കുമ്പോൾ ജാഗ്രത പാലിക്കണം
2. വൈദ്യുതി ലൈനുകൾക്ക് സമീപം പട്ടം പറത്തരുത്
3. പൊട്ടിവീണ വൈദ്യുതി ലൈനിന് സമീപം പോകരുത്, ഉടൻ മുതിർന്നവരെ വിവരം അറിയിക്കുക
4. വൈദ്യുതി ലൈനിന് സമീപം തോട്ടിയോ ലോഹ ഏണിയോ ഉപയോഗിക്കരുത്
5. വൈദ്യുതി ലൈനിന് സമീപമുള്ള മരങ്ങളിൽ കയറരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |