SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.31 PM IST

കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജർ, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ/ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നീ സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്, കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനിൽ സിനി അസിസ്റ്റന്റ് (എൽ.സി./എ.ഐ) തസ്തികകളിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കും.


ചുരുക്കപട്ടിക

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 165/2025-എൽ.സി./എ.ഐ., 166/2025-വിശ്വകർമ്മ, 167/2025-ഹിന്ദുനാടാർ, 855/2025-പട്ടികവർഗ്ഗം), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 217/2025), വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 659/2025-ഹിന്ദുനാടാർ), കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്റർ (കാറ്റഗറി നമ്പർ 200/2025) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക

വനിത ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.) (കാറ്റഗറി നമ്പർ 236/2024), (കാറ്റഗറി നമ്പർ 254/2024-പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി.സി (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 503/2024-ധീവര) തസ്തികളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

റാങ്ക്ലിസ്റ്റ്

ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 649/2024) തസ്തികകളിലേക്ക് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും.

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.