
ചെന്നൈ: കടലൂരിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. ഇന്ന് കന്യാകുമാരി ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനവും റദ്ദാക്കി. പകരം ജില്ലയിൽ റോഡ് ഷോ നടത്തും. കടലൂർ ജില്ലയിൽ കടലൂർ,വടലൂർ,സേതിയതോപ്പ്,തിട്ടക്കുടി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് റാലി നടത്താൻ നിശ്ചയിച്ചിരുന്നത്. നിബന്ധനകളോടെ പൊലീസ് അനുമതിയും നൽകിയിരുന്നതാണ്. ഉച്ചയ്ക്ക് 2ന് ആരംഭിച്ച് രാത്രി 9ന് അവസാനിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ക്രമീകരണം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം പെരമ്പൂരിൽ ആരംഭിച്ച് തിരുച്ചിറപ്പള്ളി,തിരുനെൽവേലി,തൂത്തുക്കുടി എന്നിവിടങ്ങളിൽ വിജയ് പ്രചാരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |