
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഗ്രാമ - നഗര വ്യത്യാസമില്ലാതെ പാമ്പുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും മനുഷ്യരുടെ തന്നെ ശീലങ്ങളാണ് ഇവയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത്. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. മൂര്‍ഖന്‍, അണലി പോലുള്ള പാമ്പുകളുടെ എണ്ണം വലിയ അളവില്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാമ്പുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും വലിയ വഴി അവയുടെ സാന്നിദ്ധ്യം തിരിച്ചറിയുക എന്നതാണ്.
നമ്മുടെ പറമ്പുകളിലും മറ്റും പാമ്പുകളെപ്പോലെ തന്നെ കണ്ടുവരുന്ന ഒന്നാണ് ചേരകളും. വിഷമില്ലാത്തവയാണ് ചേരകളെങ്കിലും ഇവയുടെ വലിയ രൂപം കാണുമ്പോള്‍ തന്നെ ഭയമുണ്ടാകുന്നതിന് കാരണമാകും. പാമ്പുകള്‍ അവയുടെ പടം പൊഴിക്കുന്ന ശീലമുള്ള ജീവികളാണ്. പലപ്പോഴും നേരിട്ട് കാണാതെ തന്നെ ഇവയുടെ പടം ശ്രദ്ധയില്‍പ്പെടുന്നതിലൂടെ പ്രദേശത്ത് പാമ്പിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ കാഴ്ചയില്‍ മൂര്‍ഖന്‍ പാമ്പുകളുമായി വലിയ സാമ്യമാണ് ചേരകളുടെ പടത്തിനുള്ളത്.
കാഴ്ചയിലെ ഈ സാമ്യത കൊണ്ട് തന്നെ ഇവയെ വേര്‍തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാല്‍ ചേരയേയും മൂര്‍ഖനേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കും. മൂര്‍ഖന്‍ പാമ്പിന്റെ പടത്തില്‍ കാണുന്ന ഘടന ചേരയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കും എന്നതാണ് ഇത്. മൂര്‍ഖന്‍ പാമ്പിന്റെ പടത്തില്‍ ചെറിയ ഗോതമ്പ് മണികള്‍ പോലെയുള്ള ഘടനകളും ചേരയുടേതില്‍ ഇത് ഒരു ഡയമണ്ട് ആകൃതിയിലും ആയിരിക്കും എന്നതാണ്.
അതുപോലെ തന്നെ പാമ്പുകള്‍ പടം പൊഴിക്കുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യം പടം പൊഴിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടതിന് സമീപത്തായി പാമ്പുകളുടെ സാന്നിദ്ധ്യമുണ്ട്. മൂര്‍ഖന്‍ പാമ്പുകള്‍ പടം പൊഴിച്ച് കളഞ്ഞാല്‍ അതിന് ശേഷമുള്ള ഒരാഴ്ചയോളം ഇവ വെയില് കായാനായി സമീപത്ത് എത്തുമെന്നതാണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |