
ന്യൂഡൽഹി: അതിർത്തിയോട് ചേർന്നു കിടക്കുന്ന അരുണാചൽ പ്രദേശടക്കം മേഖലകളിലെ സ്ഥലങ്ങളുടെ പേരുമാറ്റുന്ന ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ. നീക്കത്തിനെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അപലപിച്ചു. പേരു മാറ്റിയത് കൊണ്ട് അവിടം ചൈനയുടേതാകില്ല. അരുണാചലടക്കം ഇന്ത്യയുടെ അനിവാര്യമായ ഇടങ്ങളായി തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന വിഷയമാണിതെന്നും രൺധീർ ജയ്‌സ്വാൾ ഓർമ്മപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |