SignIn
Kerala Kaumudi Online
Friday, 15 May 2026 12.42 PM IST

പി.സി ജോർജിനും ഷോണിനുമെതിരെ പാലാ ബിഷപ്പ്

pc

പാലാ: ബി ജെ പി നേതാക്കളായ പി.സി ജോർജിനും മകൻ ഷോൺ ജോർജിനും എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോകില്ലെന്നും മെത്രാൻമാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ലെന്നും പാലാ ബിഷപ്പ് വ്യക്തമാക്കി. ജോർജിന്റെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു വിമർശനം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യത ലംഘിക്കുന്നു. മത നേതാക്കൻമാരെക്കുറിച്ച് എന്തും വിളിച്ച് പറയുന്നു.

വിമർശനം മാന്യമായ ഭാഷയിലാവണം. ചാനലുകൾക്ക് വേണ്ടി സംസാരിക്കരുത്. ഭീഷണിയുടെ സ്വരം വില പോകില്ല. രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്ക്ക് അവകാശം ഉണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA