SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.00 AM IST

വായ്പാ ആപ്പുകൾ മരണക്കെണി, തലവച്ചാൽ കുടുങ്ങും, തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസം

Increase Font Size Decrease Font Size Print Page
app

തിരുവനന്തപുരം: ഓൺലൈനായി കൊള്ളപ്പലിശയ്ക്ക് വായ്പ. തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ. മരണക്കെണിയാവുകയാണ് ലോൺ ആപ്പുകൾ. ഓൺലൈൻ-ആപ്പ് വായ്പാകുരുക്കിൽപെട്ട് അഞ്ചുവർഷത്തിനിടെ ജീവനൊടുക്കിയത് 17പേർ. ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അപേക്ഷിച്ചാൽ കാര്യമായ രേഖകളൊന്നും നൽകിയില്ലെങ്കിലും പണം കിട്ടുമെന്നതിനാൽ നിരവധി പേരാണ് കുടുങ്ങുന്നത്.

തിരിച്ചടവ് മുടങ്ങിയാലോ വൈകിയാലോ ഭീഷണിയും ഗുണ്ടായിസവുമാണ്. 25,000 രൂപ വായ്പയെടുത്തിട്ട് ആറുലക്ഷമടച്ചിട്ടും കടംതീരാത്തവരുണ്ട്. പണമടച്ചില്ലെങ്കിൽ വായ്പയെടുത്തയാളുടെ ഫോണിലെ നമ്പറുകളിലേക്കെല്ലാം അശ്ലീലസന്ദേശങ്ങളും നഗ്നദൃശ്യങ്ങളും അയയ്ക്കും. ഫോൺഗ്യാലറിയിലെ ചിത്രങ്ങൾ മോർഫ് ചെയ്തും അശ്ലീല ചിത്രങ്ങളയയ്ക്കും. സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് നൽകും.

ഫോണിൽ സേവ് ചെയ്ത നമ്പരുകളിലേക്ക് രാപകൽ വിളിക്കും. റിസർവ്ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവർത്തനം.

30% പ്രോസസിംഗ്

ഫീസ്, 36% പലിശ

1.ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ലോൺആപ്പുകൾ ഫോണിലെത്തും. ആപ്പിലെ വായ്പയ്ക്ക് സിബിൽ സ്കോറിന്റെ ആവശ്യമില്ല. രേഖകളും നൽകേണ്ട

2.കോൺടാക്ട് ലിസ്​റ്റ്, ഗ്യാലറി തുടങ്ങിയവയിലേക്ക് കടന്നുകയറി വിവരങ്ങൾ പകർത്തിയെടുക്കും. 30% പ്രോസസിംഗ് ഫീസ് ഈടാക്കിയാണ് വായ്പനൽകുക. 36% പലിശയാണ് ഈടാക്കുന്നത്.

പലമടങ്ങ് തിരിച്ചടച്ചാലും ബാക്കിയുണ്ടെന്ന് ഭീഷണിപ്പെടുത്തും

പേരുമാറ്റി തിരിച്ചെത്തി

ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിയിടുന്ന വായ്പാആപ്പുകൾക്ക് കടിഞ്ഞാണിടാനാവുന്നില്ല. കേന്ദ്രം നിരോധിച്ച മുന്നൂറോളം ആപ്പുകളിൽ ഭൂരിഭാഗവും പേരുമാറ്റി തിരിച്ചെത്തി. ഇവയെ നിയന്ത്രിക്കാൻ നിയമനിർമ്മാണത്തിനുമായിട്ടില്ല.

775 കോടി

വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ

കഴിഞ്ഞവർഷം മലയാളികളെ കൊള്ളയടിച്ചത്

പരാതിപ്പെടാം

1930

(ടോൾഫ്രീ നമ്പർ)

www.cybercrime.gov.in

സ്റ്റാഫിനെ നൽകാം

എന്നപേരിലും തട്ടിപ്പ്

സ്റ്റാഫിനെ ന ൽ കാം എ ന്നപേരിൽ വ്യാപാരികളെയും ഹോട്ട ലുടമക ളെ യട ക്കം ല ക്ഷ് യമിട്ടും ഓൺ ലൈ ൻ സാ മ് പത് തി ക ത്ത ട്ടിപ്പ്. സ മൂഹ മാ ദ്ധ്യമങ് ങളിൽ വ് യാജപ ര സ് യം ന ൽകി യാ ണി ത്. ആവശ്യമാ യ ജീ വന ക്കാരെ ജോലി ക്കാ യി എത്തി ക്കാ മെന് നാ ണ് പരസ്യം. തുടർന് ന് അ ഡ്വാൻ സ് ഫീ സ്, യാ ത്രച്ചെലവ് തുടങ്ങിയവയ്ക്കായി പണം ആവശ്യപ്പെടും. നൽകുന്നതോടെ തട്ടിപ്പുകാർ മുങ്ങും. വിശ്വാസ്യത ഉറപ്പാക്കിയശേഷം മാത്രം പണമിടപാടുകൾ നടത്തണമെന്ന് പൊലീസ് അറിയിച്ചു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.