
കോട്ടയം: വിതുര പീഡന കേസിൽ ഒന്നാം പ്രതിക്ക് 47 വർഷം തടവും 8,000 രൂപ പിഴയും ശിക്ഷ. കൊല്ലം ജുബൈദ മൻസിലിൽ സുരേഷിനെയാണ് (59) കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിലയ്ക്കു വാങ്ങിയതിനും അന്യായമായി തടങ്കലിൽ വച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ഇതുമായി ബന്ധപ്പെട്ട് 24 കേസുകളിലാണ് ഇയാൾ വിചാരണ നേരിടുന്നത്.
കേസിലെ മറ്റു പ്രതികളായ ഉദയചന്ദ്രൻ, ചന്ദ്രൻനായർ, ഒ.സി. കുട്ടൻ, പ്രീതി കുര്യൻ, പി.എ. റിയാസ് എന്നിവരും വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സുരേഷിനെ 37 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പെൺകുട്ടിയെ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിക്കാൻ കൂട്ടു നിന്നെന്ന കേസിൽ 2021ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സെൻട്രൽ ജയിലിലാണ് സുരേഷ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.രാജഗോപാൽ പടിപ്പുര ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |