
ബുഡാപെസ്റ്റ്: ഹംഗറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ ഫിഡെസ് പാർട്ടിക്ക് തോൽവി. ഇതോടെ 16 വർഷം നീണ്ട ഒർബാന്റെ തുടർച്ചയായ ഭരണത്തിന് തിരശ്ശീല വീണു. പ്രതിപക്ഷമായ ടിസ പാർട്ടി നേതാവ് പീറ്റർ മഗ്യാർ (45) അടുത്ത മാസം പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. 199 സീറ്റുകളിൽ 138 എണ്ണവും ടിസ പാർട്ടി സ്വന്തമാക്കി. ഒർബാന്റെ പാർട്ടി 55 സീറ്റിൽ ചുരുങ്ങി. ഒർബാന്റെ പാർട്ടി അംഗമായിരുന്ന പീറ്റർ രണ്ട് വർഷം മുന്നേ വിമത നീക്കം നടത്തി ടിസ പാർട്ടിയിൽ ചേരുകയായിരുന്നു. റഷ്യൻ അനുകൂലിയായ ഒർബാൻ, യുക്രെയിന് സഹായം നൽകാനുള്ള യൂറോപ്യൻ യൂണിയൻ നീക്കങ്ങൾക്ക് തടയിട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുഭാവിയായിരുന്നു ഒർബാൻ. 1998-2002 കാലയളവിലും ഒർബാൻ പ്രധാനമന്ത്രി പദം വഹിച്ചരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |