SignIn
Kerala Kaumudi Online
Sunday, 17 May 2026 6.13 PM IST

'14000 രൂപയ്‌ക്ക് വാങ്ങിയ ഷൂ മാസങ്ങൾക്കുള്ളിൽ പൊടിയായി മാറി'; വീഡിയോയ്‌ക്ക് പിന്നാലെ മറുപടിയുമായി കമ്പനി

rakesh

വില നോക്കി സാധനം വാങ്ങുന്ന ധാരാളംപേർ നമുക്കിടയിലുണ്ടെങ്കിലും മറ്റുചിലർ വിലയെക്കാൾ അധികമായി ബ്രാൻഡിന് മുൻതൂക്കം നൽകുന്നു. ഉൽപ്പന്നത്തിന്റെ ഗുണമേന്മയിലുള്ള വിശ്വാസമാണ് പലപ്പോഴും ചില പ്രത്യേക ബ്രാൻഡുകൾ തിരഞ്ഞെടുക്കാനായി ആളുകളെ പ്രേരിപ്പിക്കുന്നത്. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ദീർഘനാളത്തേക്ക് ഉപയോഗിക്കാമെന്ന വിശ്വാസവും അതിൽ പ്രധാനമാണ്. എന്നാൽ, ആ വിശ്വാസത്തിന് വിപരീതമായി തനിക്കുണ്ടായ അനുഭവം തുറന്നുപറയുകയാണ് രാകേശ് ദയാനിയെന്ന യുവാവ്.

14000 രൂപ മുടക്കി വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ഷൂ പത്ത് മാസത്തിനുള്ളിൽ പൊടിഞ്ഞുപോയെന്നാണ് യുവാവ് പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് യുവാവ് തന്റെ അനുഭവം തുറന്നുപറഞ്ഞത്. ബിർക്കൻസ്റ്റോക്ക് ബ്രാൻഡിന്റെ ഷൂവാണ് യുവാവ് വാങ്ങിയത്. ഡൽഹിയിലെ ഡിഎൽഎഫ് പ്രൊമെനേഡിലുള്ള ബ്രാൻഡിന്റെ ഔട്ട്‌ലെറ്റിൽ നിന്നാണ് താൻ ഷൂ വാങ്ങിയതെന്ന് രാകേശ് പറയുന്നു.

'14000 രൂപ വിലവരുന്ന ഷൂസ് 1000 രൂപ വിലക്കിഴിവിലാണ് വാങ്ങിയത്. ആറ് മാസം കഴിഞ്ഞയുടൻ ഷൂസിന്റെ തുന്നൽ പൊട്ടാൻ തുടങ്ങിയതോടെ ഔട്ട്‌ലെറ്റിലെത്തി പരാതിപ്പെട്ടു. എന്നാൽ, ഷൂസിന് മൂന്ന് മാസത്തെ വാറന്റി മാത്രമാണുള്ളതെന്നാണ് കിട്ടിയ മറുപടി. പിന്നീട് ഒരു ചെരുപ്പുകുത്തിയാണ് ഷൂ തുന്നിക്കെട്ടി നൽകിയത്. വീണ്ടും മാസങ്ങൾക്കകം ഷൂ പൊടിയാൻ തുടങ്ങുകയായിരുന്നു'- രാകേശ് പറയുന്നു.

തങ്ങളുടെ ഉൽപ്പന്നത്തിന് സംഭവിച്ച പോരായ്‌മയിൽ ക്ഷമ ചോദിക്കുന്നതായും വിഷയം വിശദമായി പരിശോധിക്കുമെന്നും കമ്പനി വീഡിയോയ്‌ക്ക് താഴെ കുറിച്ചു. എന്നാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പലരും പ്രതികരിക്കുന്നത്.

A post shared by Rakesh Dayani (@rakeshdayani)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIARAL VIDEO, BRANDED, COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360