
ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ 2026 മാർച്ചിലെ മികച്ച കളിക്കാരനായി മലയാളി താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ഇന്നിംഗ്സുകളാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയെ മറികടന്നാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു. 2013 ഏപ്രിൽ 14ന് ഐ.പി.എല്ലിൽ ആദ്യ മത്സരം കളിച്ചതിന്റെ 13-ാം വാർഷിക ദിനത്തിലാണ് സഞ്ജുവിനെത്തേടി ഐ.സി.സി പുരസ്കാരമെത്തുന്നത്.
ട്വന്റി-20 ലോകകപ്പിൽ പ്ളേയർ ഒഫ് ദ ടൂർണമെന്റായിരുന്നു സഞ്ജു. വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസും ഇംഗ്ലണ്ടിനെതിരേ സെമിയിൽ 89 റൺസും ന്യൂസിലാൻഡിനെതിരേ ഫൈനലിൽ 89 റൺസും സഞ്ജു നേടിയിരുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന് വേണ്ടി കളിക്കുന്ന സഞ്ജു ഈ സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |