
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെയായിരുന്നു സന്ദർശനം. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പ് ഫലം വന്നശേഷമാണ് പ്രധാന കോൺഗ്രസ് നേതാക്കൾ പാണക്കാട് എത്താറുള്ളത്. ഇതിൽ നിന്ന് വിഭിന്നമായാണ് കെ.സി.വേണഗോപാലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന എ.പി.അനിൽകുമാറിന്റെ സന്ദർശനം. സൗഹൃദ സന്ദർശനമെന്നാണ് അനിൽകുമാറിന്റെ വിശദീകരണം. മുഖ്യമന്ത്രി ചർച്ചകളിലേക്ക് ഇപ്പോൾ കടന്നിട്ടില്ലെന്നും ചർച്ചകൾ മാദ്ധ്യമ സൃഷ്ടിയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |