
റായ്പുർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. 15 പരിക്കേറ്റു. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.ശക്തി ജില്ലയിലുള്ള പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിൽ വച്ചും മരിച്ചു. പൊട്ടിത്തെറിയുണ്ടായതോടെ ജീവനക്കാർ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങാൻ തിക്കും തിരക്കും കൂട്ടിയതും സ്ഥിതി വഷളാക്കി.
പരിക്കേറ്റവരെ റായ്ഘട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
പ്രാദേശിക ഭരണകൂടവും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |