
ബംഗളൂരു: ഐപിഎല്‍ സീസണിലെ നാലാം ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ലക്‌നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറുകളില്‍ ബംഗളൂരു മറികടക്കുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബംഗളൂരുവിന് ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് 7(8) രണ്ടാം ഓവറില്‍ നഷ്ടമായി. സഹ ഓപ്പണര്‍ വിരാട് കൊഹ്ലി 49(34) ആണ് ടോപ് സ്‌കോറര്‍. മലയാളി താരം ദേവദത്ത് പടിക്കല്‍ 10(11), ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 27(13), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 23(9) റണ്‍സ് വീതം നേടി പുറത്തായി. ടിം ഡേവിഡ് 14*(8), റൊമാരിയോ ഷെപ്പേര്‍ഡ് 14*(8) എന്നിവര്‍ പുറത്താകാതെ നിന്നു. ലക്‌നൗവിനായി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകളും ആവേശ് ഖാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജിയുടെ സ്‌കോര്‍ 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന ചെറിയ ടോട്ടലില്‍ ഒതുങ്ങി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ്, ആയഷ് ബദോനി, മുകുള്‍ ചൗധരി എന്നിവര്‍ മാത്രമാണ് എല്‍എസ്ജി നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മിച്ചല്‍ മാര്‍ഷ് 40(32) റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 12(8) പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് 1(6), നിക്കോളാസ പൂരന്‍ 1(7) എന്നിവരും നിരാശപ്പെടുത്തി. ആയുഷ് ബദോനി 38(24) മുകുള്‍ ചൗധരി 39(38) എന്നിവര്‍ പിടിച്ചുനിന്നപ്പോള്‍ അബ്ുള്‍ സമദ് 0(2) നിറം മങ്ങി. ജോര്‍ജ് ലിന്‍ഡെ 7(7), മുഹമ്മദ് ഷമി 0(1), ആവേശ് ഖാന്‍ 1(2) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന.
ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും, റാകിക് സലാം ദാര്‍ നാല് വിക്കറ്റും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യക്ക് രണ്ട് വിക്കറ്റും ജോഷ് ഹേസില്‍വുഡിന് ഒരു വിക്കറ്റും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |