
ദുബായ്: ഏതൊരു ഇന്ത്യന്‍ യുവാവിന്റേയും യുവതിയുടേയും സ്വപ്‌നമായിരിക്കും അമേരിക്കയിലെ മുന്‍നിര കമ്പനിയില്‍ ഒരു ജോലി എന്നത്. 34ാം വയസ്സില്‍ ഈ നേട്ടം ഗൂഗിളിലെ ജോലിയും പ്രതിവര്‍ഷം 2.7 കോടിയുടെ സ്മ്പാദ്യവും സഹിതം സ്വന്തമാക്കാന്‍ തനു പുരി എന്ന ഇന്ത്യക്കാരിക്ക് കഴിഞ്ഞിരുന്നു. ഇത്രയും സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്ന ഒരു ജോലി ഉണ്ടായിരുന്നിട്ടും തനു അത് ഉപേകഷിച്ചു. മാത്രവുമല്ല ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം ദുബായ് നഗരത്തിലേക്ക് ചേക്കേറുകയും ചെയ്തു.
എന്നാല്‍ വെറുതേയല്ല താന്‍ ഇത് ചെയ്തതെന്നും കൃത്യമായ ഒരു ആസൂത്രണത്തിന്റെ ഭാഗമാണ് ഇതെന്നും തനു പറയുന്നു. ഗൂഗിളില്‍ പ്രിന്‍സിപ്പല്‍ അനലിറ്റിക്കല്‍ ലീഡ് ആയിരുന്ന തനുവിന് തന്റെ ജോലി ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ ഒരു കോര്‍പറേറ്റ് ജോലിയിലൂടെ മാത്രം വലിയ സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് മാറ്റത്തിന് പ്രേരിപ്പിച്ചത്. യുഎസിലെ എച്ച്-1 ബി വിസ നിയന്ത്രണങ്ങള്‍ മറ്റൊരു വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് തടസ്സമായിരുന്നു.
അമേരിക്കന്‍ സ്വപ്നം എന്നത് യുഎസില്‍ ജീവിക്കുക എന്നതല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരമാണെന്നാണ് തനുവിന്റെ പക്ഷം. ആ സ്വപ്നം മറ്റൊരു രാജ്യത്ത് ജീവിച്ചുകൊണ്ടും നേടിയെടു്ക്കാമെന്ന് അവര്‍ പറയുന്നു. അമേരിക്കയിലെ എച്ച്-1 ബി വിസ കൂടുതല്‍ സമ്പാദ്യം നേടുന്നതിനുണ്ടാക്കുന്ന തടസ്സമാണ് അവരെ ദുബായിലേക്ക് ജീവിതം പറിച്ചുനടാന്‍ പ്രേരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |