SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.07 PM IST

ടിവികെയുടെ പ്രകടനപത്രിക; ഒരു കുടുംബത്തിന് ആറ് സിലിണ്ടറുകൾ

Increase Font Size Decrease Font Size Print Page
d

 വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമിടണമെന്ന് വിജയ്

ചെന്നൈ: 60 വയസിനു താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ,​ ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ,​ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും,​ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15,000 രൂപ- തമിഴ്നാട്ടിൽ ടി.വി.കെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ ചിലതാണിവ.

വീടുകൾക്ക് മുമ്പിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത് തനിക്ക് ലഭിക്കുന്ന വലിയ ആദരവാകുമെന്നും പറഞ്ഞു.

ലഹരിമുക്ത

സംസ്ഥാനം

 സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ

 വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ

 തമിഴ്നാട്ടിനെ ലഹരിമുക്ത സംസ്ഥാനമാകും. ഓരോ സ്‌കൂളിലും ലഹരി വിരുദ്ധ സമിതികൾ

 ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷ്വറൻസ്

 ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവർക്ക് പ്രതിമാസം 4000 രൂപ

 സർക്കാർ സേവനങ്ങൾ വേഗം ജനങ്ങളിലെത്തിക്കാൻ പ്രത്യേക സമിതി

 ക്ഷേമ പെൻഷൻ 3000 രൂപയാക്കും

 എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.