
കൊച്ചി:നാടക-സിനിമാ നടൻ പരേതനായ ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണിക്ക് (94)യാത്രാമൊഴിയേകി കൊച്ചി നഗരം.കഴിഞ്ഞ ദിവസം വൈകിട്ട് ഇടപ്പള്ളി പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിലെ പി.ജെ. ആന്റണിയുടെ കല്ലറയിൽ സംസ്കാരം നടത്തി.കഴിഞ്ഞ ദിവസം മകൾ അഡ്വ.എലിസബത്ത് ആന്റണി (ഗീത) യുടെ കടവന്ത്ര യുവജനസമാജം റോഡിലെ പുത്തൻപുരയ്‌ക്കൽ വസതിയിലായിരുന്നു അന്ത്യം.പാലാ രാമപുരം സ്വദേശിനിയാണ്.മകൻ:ജോസഫ് ആന്റണി (കുഞ്ഞുമോൻ, രാമപുരം). മരുമകൻ: പരേതനായ പൗലോസ് (റിട്ട. എൻജിനിയർ, കൊച്ചിൻ ഷിപ്പ്യാർഡ്).
ആന്റണിയുടെ സാഹിത്യ, നാടക ജീവിതത്തിൽ നിർണായപങ്കു വഹിച്ചയാളാണ് മേരി.ആന്റണിയുടെ 'ഇൻക്വിലാബിന്റെ മക്കൾ" എന്ന നാടകത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത്.ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് മേരി ആന്റണിയുടെ ജീവിതസഖിയായി.പി.ജെ. ആന്റണിയുടെ വിയോഗത്തിന് ശേഷം രണ്ടു മക്കളുമായി ബുദ്ധിമുട്ടിയാണ് മേരി ജീവിതം മുന്നോട്ടുകൊണ്ടുപോയത്.ദീർഘനാൾ ഇടപ്പള്ളിയിലെ വാടകവീടുകളിലായിരുന്നു താമസം.സംസ്കാരചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ്, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ,നടി പൗളി വിത്സൻ,കെ.എം.ധർമ്മൻ,കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |