
ഓൺലെെൻ ഷോപ്പിംഗിനിടെ തനിക്ക് സംഭവിച്ച തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി നടി സ്വപ്‌ന സജി. 35 വയസിന് മുകളിലുള്ള സ്ത്രീകൾ നേരിടുന്ന ഹോർമോൺ വ്യതിയാനങ്ങളും മൂഡ് സ്വിങ്സും എങ്ങനെ ജീവിതത്തെ ബാധിക്കുന്നുവെന്നാണ് നടി പറയുന്നത്. ബ്യൂട്ടി പ്രോഡക്റ്റ് ഓർഡർ ചെയ്തതിന് പിന്നാലെ ഉണ്ടായ ഫോൺ കോളിലൂടെ അയ്യായിരത്തോളം രൂപയാണ് നടിക്ക് നഷ്ടമായത്. മാനസികമായ അസ്വസ്ഥതകൾ അനുഭവിക്കുന്ന സമയങ്ങളിൽ സ്ത്രീകൾ സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും താരം പറഞ്ഞു.
'ഞാൻ അന്ന് പറയുന്ന കാര്യം 35 വയസ് കഴിഞ്ഞവർ പലപ്പോഴും അനുഭവിച്ചിട്ടുള്ളതായിരിക്കും. നമുക്ക് ഈ 35 - 40 പ്രായത്തിലൊക്കെ എത്തുമ്പോൾ മൂഡ് സിംങ്സ് വരാറുണ്ട്. ഈ മൂഡ് സ്വിങ്സ് കാരണം എനിക്ക് കുറച്ച് പെെസ നഷ്ടമായി. അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് പറയുന്നത്. ഞാൻ 'ഫ്ലിക്ക സിൽക് ടച്ച്' എന്നൊരു പ്രോഡക്റ്റ് ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. അവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്. എനിക്ക് കുറച്ച് ഹിന്ദിയെ അറിയൂ. നിങ്ങൾ അയച്ച പെെസ ഇവിടെ ക്രെഡിറ്റ് ആയിട്ടില്ലെന്നും ഒന്നുകൂടി അയയ്ക്കുകയാണെങ്കിൽ ആദ്യത്തെ പെെസ റീഫണ്ട് ചെയ്തുതരാമെന്നും അവർ പറഞ്ഞു.
പെെസ അയച്ചാൽ ഉടനെ പ്രോഡക്റ്റ് കിട്ടുമെന്നും അവർ അറിയിച്ചു. ആ ദിവസം ഞാൻ ഭയങ്കപര മൂഡ് സ്വിങ്സിലായിരുന്നു. വീട്ടിൽ ആരുമില്ലാത്ത നേരത്ത് വല്ലാത്തൊരു ഹോർമോൺ ചേഞ്ചിന്റെ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ഈ കോൾ വരുന്നത്. ആ ഒരു അവസ്ഥയിൽ നിൽക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാതെ പെെസ അയക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഞാൻ 1439.07 അയച്ചു. അപ്പോൾ അവർ പറഞ്ഞു 07 അല്ല 70 ആണെന്ന്. എങ്ങനെയെങ്കിലും ഇതൊന്ന് തീരട്ടെ എന്ന് കരുതി ഞാൻ വീണ്ടും അയച്ചു. അങ്ങനെ മൂന്ന് തവണയായി 1439 രൂപ വീതം ഞാൻ അയച്ചുകൊടുത്തു. സാധാരണ നിലയിലാണെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യില്ലായിരുന്നു. ആദ്യത്തെ പെെസ ക്രെഡിറ്റ് ആയില്ലെങ്കിൽ ഓർഡർ ക്യാൻസൽ ചെയ്തോ, ഞാൻ വേറെ വാങ്ങിച്ചോളം എന്ന പറഞ്ഞേനെ.
പക്ഷേ ഈ മൂഡ് സ്വിങ്സിന്റെ പ്രശ്നത്തിൽ എന്റെ തലയിൽ ഒന്നും കയറുന്നുണ്ടായിരുന്നില്ല. റീഫണ്ട് ചെയ്യാൻ വേണ്ടി അവർ എന്നെ വോറൊരാൾക്ക കണക്ട് ചെയ്തു. അയാൾ പറഞ്ഞത് ഗുഗിൾ പേ ഓപ്പൺ ചെയ്ത് ബാങ്ക് ട്രാൻസ്ഫറിൽ പോയി അവരുടെ അക്കൗണ്ട് നമ്പർ ടെെപ്പ് ചെയ്യാനാണ്. അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഇതെന്തോ പ്രശ്നമുണ്ടല്ലോയെന്ന് കത്തിയത്. പിന്നീട് ഭർത്താവ് വന്നപ്പോൾ പറഞ്ഞു ഇത് ഫ്രോഡ് തന്നെയാണെന്ന്. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വേറൊരു ഹിന്ദിക്കാരി വിളിച്ച് റീഫണ്ട് ചെയ്യാമെന്നും പെെസ അയയ്ക്കണമെന്നും പറഞ്ഞപ്പോൾ ഞാൻ അവരോട് പണി നോക്കാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഭർത്താവ് ആ നമ്പറിൽ തിരിച്ചുവിളിച്ചു സംസാരിച്ചപ്പോൾ അവർ ഫോൺ കട്ട് ചെയ്ത് എസ്‌കേപ്പ് ആയി.
എന്റെ മൂഡ് സ്വിങ്സ് കാരണം മൂന്ന് തവണയായി 1439 രൂപ എനിക്ക് നഷ്ടമായി. അതുകൊണ്ട് ഞാൻ പറയുന്നത്, മൂഡ് ശരിയല്ലാത്ത സമയത്ത് എവിടെയെങ്കിലും സെെലന്റ് ആയി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ വീഡിയോ ഞാൻ 35 പ്ലസ് ആയ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാർക്കും വേണ്ടിയാണ് ചെയ്യുന്നത്. സ്ത്രീകൾക്ക് ഈ പ്രായത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്റെ പെെസ പോയപ്പോൾ ഭർത്താവ് എന്നെ വഴക്ക് പറഞ്ഞിരുന്നെങ്കിൽ എന്റെ മൂഡ് വീണ്ടും മാറിയേനെ. പക്ഷേ അദ്ദേഹം സാഹചര്യം മനസിലാക്കി കൂടെ നിന്നു. ഭർത്താക്കന്മാർ സ്ത്രീകളുടെ ഈ മാറ്റങ്ങൾ മനസിലാക്കി അവരെ ഒന്ന് സ്നേഹിച്ച് തലോടി ഇരുന്നാൽ മൂഡ് സ്വിങ്സ് ഒരുപരിധിവരെ ഓവർകം ചെയ്യാം'- നടി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |