
തൃപ്രയാർ: ആയുർവേദ മെഡിക്കൽ അസോ. ഒഫ് ഇന്ത്യ (എ.എം.എ.ഐ) തൃശൂർ ജില്ലാ വാർഷിക കൗൺസിൽ നാളെ തൃപ്രയാർ ഡ്രീംലാൻഡ് ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്യും. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, എ.എം.എ.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. സി.ഡി.ലീന തുടങ്ങിയവർ സംബന്ധിക്കും. ആയുർവേദ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കും. വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.ലിനോ ജോർജ് സെമിനാർ നയിക്കും. സമ്മേളനത്തിൽ ഇരുന്നൂറിലധികം ഡോക്ടർമാർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
