
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ അവാസന നിമിഷങ്ങളിലെ ദൃശ്യങ്ങൾ പുറത്ത്. നിതിൻ ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിലെ സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രിൻസിപ്പൽ, നിതിൻ, അദ്ധ്യാപിക ലത ശശിധരനും മറ്റ് രണ്ട് അദ്ധ്യാപകരുമാണ് ദൃശ്യത്തിലുള്ളത്. കേസിൽ ആരോപണ വിധേയരായ എം.കെ.റാം, സംഗീത നമ്പ്യാർ എന്നിവർ ദൃശ്യങ്ങളിൽ ഇല്ല.
കഴിഞ്ഞ 10ന് ഉച്ചയ്ക്ക് 1.20ന് ശേഷമാണ് നിതിൻ പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നിറങ്ങുന്നത്. തുടർന്ന് 1.38 നാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. മരണത്തിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പൽ വിനോദ് മോനിയുടെ ഓഫീസ് മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സി സി ടി.വി ക്യാമറയിൽ പതിഞ്ഞത്. കോളേജിലെ സി.സി ടിവി ദൃശ്യങ്ങളും നിർണായക രേഖകളും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |